MARTHOMA TEACHERS’ TRAINING COLLEGE, EDAKULAM

Malayalam Club

ാതൃഭാഷാ ദിനം 2022

 

              “   മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
                             ധുരം തുടിക്കുന്നതേതു ഭാഷ  ”
 
 ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം. ലോകജനത അവിരുടെ മാതൃഭാഷയ്ക്കായി നീക്കിവെച്ചിരിക്കുന്ന ഒരു ദിനം.  ഭാഷ സംരക്ഷിക്കപ്പെടേണ്ടതും,ആഘോഷിക്കപ്പെടേണ്ടതും ആണെന്നത് ഒരു വലിയ തിരിച്ചറിവാണ്. ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിപ്പിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടേയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതൽ മാതൃഭാഷാ ദിനാച രണം നടത്തുന്നത്. 1999  നവംബറിലായിരുന്നു ഇതുസംബന്ധിച്ച യുനസ്കോ പ്രഖ്യാപനം. “ ബഹുഭാഷാ പഠന വെല്ലുവിളികൾക്കും അവസരങ്ങൾക്കു മായി  സാങ്കേതികവിദ്യയെ ഉപയോഗിക്കുക ” എന്നുള്ളതാണ് 2022 ലെ മാതൃ ഭാഷ ദിന പ്രമേയം.

കേരള മണ്ണിന്റെ ഭാഷ മലയാളം ആണെന്ന് മറന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഈ മാതൃഭാഷാദിനം ഒരു ഓർമപ്പെടുത്തലാണ്, മലയാളവും മലയാളിയും രണ്ടല്ല  എന്ന തിരിച്ചറിവാണ്.

 മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി മാർത്തോമാ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരി 21 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 ന്  ജനനി 2022 എന്ന പേരിൽ മാതൃഭാഷ ദിനാഘോഷം ആചരിച്ചു. മലയാള വിഭാഗം വിദ്യാർത്ഥിനി നിമ്മി മോനിയുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് മലയാള വിഭാഗം വിദ്യാർഥി സിസ്റ്റർ മഞ്ജു സെബാസ്റ്റ്യൻ സ്വാഗത പ്രസംഗവും, ബഹുമാന്യനായ കോളേജ് പ്രിൻസിപ്പൽ    Dr. ടി. കെ. മാത്യു സാർ അധ്യക്ഷ പ്രസംഗവും പറഞ്ഞു. മലയാള വിഭാഗം അധ്യാപകരായ അഞ്ചു, സുദർശൻ ആചാര്യ മുതലായവർ ആശംസകൾ അറിയിച്ചു. മലയാള വിഭാഗം വിദ്യാർത്ഥി ആതിര സി. എസ് വിഷയാവതരണം നടത്തുകയും, ചെയ്തു.
   

 മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായിട്ട് നിരവധി പരിപാടികളും മലയാള വിഭാഗം സംഘടിപ്പിച്ചു.
  
മത്സരങ്ങൾ :
   1,  കെട്ടേഴുത്ത്
       ഒരു  ഡിപ്പാർട്മെന്റിൽ നിന്ന് 2 പേർ വീതം പങ്കെടുത്തു.
   2,  ക്വിസ്
   3,   ‘വായിച്ചെടുക്കാമോ’  എന്ന മത്സരത്തിൽ   ഒരു ഡിപ്പാർട്മെന്റിൽ നിന്ന്   2  പേർ പങ്കെടുത്തു.
 വളരെ വാശി നിറഞ്ഞതും കൗതുകം നിറഞ്ഞതുമായിരുന്നു ഈ മൂന്ന് മത്സരങ്ങളും.
 കേട്ടെഴുത്ത് മത്സരത്തിൽ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികളായ  ഫെബ, മെഹ്റ. ബി. വി എന്നിവരും ക്വിസ് മത്സരത്തിൽ മെഹ്റ. ബി. വി,  വായിച്ചെടുക്കാമോ എന്ന മത്സരത്തിൽ റിജിൻ ജോസഫ് ബാബു, മെഹ്റ.ബി. വി എന്നിവരും വിജയികളായി. വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.   മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന മാതൃഭാഷ പ്രതിജ്ഞ മലയാളം വിഭാഗം വിദ്യാർഥി റീന. കെ ചൊല്ലിക്കൊടുത്തു.   റീന. കെ യുടെ നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.

 മാതൃഭാഷാ ദിനാഘോഷപരിപാടികൾ വേറിട്ട ഒരനുഭൂതി കോളേജിൽ സൃഷ്ടിച്ചു. മാതൃഭാഷയെ യും അതിന്റെ പ്രാധാന്യത്തെയും കുറിച്ച്ഒരു അവബോധം സൃഷ്ടിക്കുവാനും, അതോടൊപ്പം സഹകരണ മനോഭാവത്തോടുകൂടി ഒന്നിച്ചു പ്രവർത്തിക്കുവാനും, തങ്ങളുടേതായ കഴിവു കളെ പങ്കുവെക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു.
 ഇത്തരത്തിലൊരു ഒരു  പരിപാടി സംഘടി പ്പിക്കുവാൻ   എല്ലാവിധ പിന്തുണയും നൽകിയ കോളേജ് പ്രിൻസിപ്പൽ, മലയാള വിഭാഗം  അധ്യാപകർ,  കോളേജിലെ എല്ലാ  വിദ്യാർത്ഥി കൾക്കും മലയാള വിഭാഗത്തിന്റെ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങൾ ഒരു മനുഷ്യനോട് അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുകയാ ണെങ്കിൽ, അത് അവന്റെ തലയിലേക്ക് പോകുന്നു. നിങ്ങൾ അവനോട്  അവന്റെ ഭാഷയിൽ സംസാരിക്കുകയാണെങ്കിൽ, അത് അവന്റെ ഹൃദയത്തിലേക്ക് പോകുന്നു”.

    • നെൽസൺ മണ്ടേല



Gallery